ആകാശത്തില്‍ മേഘങ്ങളില്ലാത്തവര്..
സാബ്രെ..
എന്റെ ഏതൊരു സാഹസികത നിറഞ്ഞ ദിവസത്തില്‍ വേണമായിരുന്നെങ്കിലും 'സാബ്രെ'യെ കണ്ടുമുട്ടുമായിരുന്നു. പക്ഷെ അതുണ്ടായത് ഞാന്‍ ഇന്ത്യയിലേക്ക് തിരിച്ചു പോയാലോ എന്നു ചിന്തിച്ച അന്നായിരുന്നു. അന്നു രാവിലെ മുതല്‍ തന്നെ അസാധാരണമാം വിധം അസ്വസ്ഥമായിരുന്നു മനസ്സ്. ഓഫീസിലെത്താന്‍ തന്നെ വൈകി. കപ്പലിന്റെ എഞ്ചിന് സെര്‍വീസിങ്ങുമായി ബന്ധപ്പെട്ട ജോലിയായിരുന്നതിനാല്‍, കപ്പല്‍ ദുബായിയില്‍ വരുമ്പോള്‍ മാത്രമെ കാര്യമായ പണിയുണ്ടാകാറുള്ളൂ. എങ്കിലും ഓഫീസില്‍ കൃത്യ സമയത്ത് എത്താതെ പറ്റില്ല. എന്നിട്ടെന്താ, എന്തെങ്കിലും പുസ്തകം വായിച്ചുകൊണ്ടിരിക്കും. അക്കാലത്ത് മരിയാപുസോയുടെ 'ദ ലാസ്റ്റ് ഡോണ്‍' വായിക്കലായിരുന്നു പ്രധാന പണി. അതിലെ ഒരു കഥാപാത്രമായ അഥീന അക്വിറ്റൈനിനെ വര്‍ണ്ണിച്ചു കൊണ്ടിരിക്കുകയാണ് കഥാകാരന്.' പുറത്തെ പൂഴിമണലിനെ ചുംബിച്ചു കൊണ്ടിരിക്കുന്ന അലസയായ കടല്‍. സൂര്യന് അസ്തമയത്തിന് പോകാന്‍ മടി കാണിക്കുന്നു. അവളുടെ നീല കണ്ണുകള്‍ ഒരു സമുദ്രം പോലെ.. അകലെ, വര്ഷങ്ങള്ക്കകലെ, ഇതേ പോലെ അസ്തമയസൂര്യന്റെ ചെറുചൂടില്‍, പാടത്ത് കൊയ്യാറായി നില്ക്കുന്ന നെല്‍ക്കതിരുകള്‍. അഥീന അക്വിറ്റൈന്റേതേക്കാള്‍ ഭ
Comments