അപരിചിതര്‍...
എന്നും വരുന്ന ആ കുട്ടികള്‍ എവിടെ? വിജയലക്ഷ്മി ചിന്തിച്ചു. ഈ നഗരത്തില്‍ എന്നും കാണാറുള്ള മുഖങ്ങള്‍ അവരുടേത് മാത്രമാണ്.പ്രേമിക്കുന്നവര്‍ പാര്‍ക്കുകള്‍ ഇഷ്ടപെടുന്നവരായിരിക്കും. പക്ഷെ മറ്റു പല ആളുകളും വരുന്നതിനായതിനാല്‍ അതില്‍ ഒരു റിസ്ക് ഫാക്ടര്‍ ഉണ്ട്. വിജയലക്ഷ്മി ആരോടെന്നില്ലാതെ വെറുതെ ചിരിച്ചു. പക്ഷെ അവര്‍ സാധാരണ ഇണക്കിളികളെ പോലെ അല്ലെന്നും തനിക്ക് തോന്നിയിട്ടുണ്ട്. ഒന്നാമതായി അവര്‍ രണ്ടു പേരും വല്യ പണമുള്ളിടത്തു നിന്നാണ് എന്നു കണ്ടിട്ട് തോന്നുന്നില്ല. സാധാരണയായി താനിരിക്കുന്ന ബഞ്ചിന്റെ ഒരു ബഞ്ച് മുന്നിലൂടെയാണ് നടന്ന് പോകുക. ഒന്നും മിണ്ടാതെ, അവര്‍ എന്നും ഇരിക്കാരുള്ള കാറ്റാടി മരത്തിന്റെ അടുത്ത് ഇരിക്കും. താനിരിക്കുന്ന ബഞ്ചിന്റെ മുന്നില്‍ രണ്ടാമത് ബഞ്ച് കഴിഞ്ഞാല്‍ ഒരു വളവാണ്. കോണ്‍ഷേപ്പിലുള്ള അക്വേറിയം ബില്‍ഡിങ്ങിന്റെ ഒരു ഭാഗം അതിനോട് ചേര്‍ന്നാണ്. ആ ഭാഗം ഒരു അരമതില്‍ കെട്ടി വളച്ചിരിക്കുന്നു. അതിനടുത്താണ് കാറ്റാടിമരം. അതിനു താഴെയായി രണ്ടു ചെറിയ പാറകള്‍ ഉണ്ട്. അതിലാണ് ആ കുട്ടികളിരിക്കാറ്. ഈ ബഞ്ചിലിരുന്ന് നോക്കിയാല്‍ ഇരുവരേയും കാണാം. തോളോട് തോള്‍ ചേര്‍ന്നിരിക്കും. പണ്ട്...