അദിതി, ഏന്‍ അബ്സൊല്യൂട്ടിസ്റ്റ്
ഉച്ചയ്ക്ക് ഒരു മണിയായപ്പോഴാണ് അവള്‍ ഉണര്‍ന്നത്. ടീപ്പോയിന്‍മേല്‍ ഒരു ഫ്ലാസ്ക്കില്‍ ഗ്രേസ് മെന്‍ഡോണ്‍ക്ക തിളപ്പിച്ചു വച്ച ചായ ഉണ്ട്. ഒരു കപ്പ് ചായ അതില്‍ നിന്നും പകര്‍ത്തിയെടുത്ത് അവള്‍ കട്ടിലില്‍ നിന്നെഴുന്നേറ്റതും കാലില്‍ എന്തോ തടഞ്ഞു. രാത്രിയിലുപയോഗിച്ചതിന്‍റെകവറാണ്. അവളതെടുത്ത് വേസ്റ്റ് ബാസ്കറ്റിലിട്ടു..നന്നായി ഉറങ്ങിയെങ്കിലും തല ചെറുതായി വേദനിക്കുന്നുണ്ട്. ഇന്നലെ വോഡ്ക കഴിച്ചതല്‍പം കൂടി പോയി. മുഹമ്മദ് നിര്‍ബന്ധിച്ചപ്പോള്‍ കഴിച്ചതാണ്. അദിതി കപ്പുമായി ലിവിങ് റൂമിലേക്ക് നടന്നു. അവിടെ ചുമരിന്‍റെ കോര്‍ണ്ണറില്‍ ' എല്‍സാല്‍ വഡോര്‍ ഡാലി'(മെഡിറ്റേറ്റീവ് റോസ്) പെയിന്‍റിംഗ് തൂക്കിയിട്ടിട്ടുണ്ട്. അതില്‍ ഒന്ന് നോക്കി അദിതി തൊട്ടടുത്തുള്ള സോഫയില്‍ വന്നിരുന്നു. മുന്നിലെ ചില്ല് മേശയിന്‍മേല്‍ ഗള്‍ഫ് ന്യൂസ്. ഫ്രന്‍റ് പേജില്‍ തന്നെ മരണം. ..''ഇന്നലെ രാത്രി 2 മണിയോടെ ഷെയ്ക്ക് റഷീദ് റോഡില്‍ ഒരു ട്രക്കുമായി കാര്‍ കൂട്ടിയിടിച്ച് നാല്‍പ്പത്തിരണ്ട് വയസ്സുള്ള മുഹമ്മദ് എന്നയാള്‍ മരണമടഞ്ഞു". ഈശ്വരാ..അറിയാതെ അവളില്‍ നിന്നും ഒരു ആന്തലുയര്‍ന്നു. കുറച്ച് മണിക്കൂറുകള്‍ക്ക് മുന്‍പ് ഇവിടെ നിന്നിറ