Posts

Showing posts from July, 2008

ശാന്തി പറഞ്ഞ കഥ 2 -)0 ഭാഗം

"വരുന്നോ എന്‍റെ കൂടെ? അവള്‍ അവന്‍റെ കയ്യില്‍ കൈ ചേര്‍ത്തു. കടലിന്‍റെ ആഴങ്ങളിലേക്ക് അവര്‍ നടന്നിറങ്ങി. ചുറ്റും വാക്കുകള്‍ക്കതീതമായ സൌന്ദര്യസങ്കല്‍പങ്ങളുടെ മുത്തും, പവിഴവും പലജാതി വര്‍ണ്ണങ്ങളായി പൂത്ത് നിന്നു. വേര്‍തിരിച്ചെടുക്കാനാവാത്ത വിധം പരസ്പരം പകര്‍ന്ന മനസ്സുകള്‍ ആ അനന്തതയുടെ മടിതട്ടില്‍ ശാന്തമായി പുണര്‍ന്നു കിടന്നു...മൂന്നാം നാള്‍ അനിവാര്യമായ ഒരുയിര്‍ത്തെഴുന്നേല്‍പ്പും കാത്ത്..." എടി എടീ...ഹലോ..ഇതെന്തു പറ്റി ഇവള്‍ക്ക്? ജോഗിങ്ങിന് പോയപ്പൊ തടഞ്ഞു വീണ് തല വല്ല കല്ലേലും ഇടിച്ചോ പടച്ചോനെ.! നസിയ പറഞ്ഞു. അടുത്ത് ഗൌരിയുമുണ്ട്. അനു- ഹൊ..ഈ സാഹിത്യവാസനയില്ലാത്തവളുമാരുടെ ഇടേന്ന് എന്നെ അങ്ങോട്ടെടുത്തോണേ... എടി പഹയത്തി , ഇത് നന്ദഗോപന്‍ സാറിന്‍റെ 'തിരകളറിയാതെ' എന്ന കഥയുടെ അവസാനമാടി. എത്? നമ്മടെ കലോത്സവം ഉദ്ഘാടിക്കാന്‍ വന്ന ടീമൊ? താടിയൊക്കെ വച്ച്, ഒരു പള പള ഷര്‍ട്ടുമിട്ട് വന്ന ബ്ലാക്ക് ആന്‍റ് വൈറ്റ് ഐറ്റം! ലിനിയുടെ കമന്‍റ്. അനു- അങ്ങേര് എന്തിട്ടാലെന്താ? ഒഹ്..എന്നാ എഴുത്താ! നീ വായിച്ചിട്ടില്ലേ? 'തിരകളറിയാതെ'. ഞാനത് വായിച്ചിട്ട് ഒരാഴ്ച്ഛ അതിന്‍റെ ഹാങ്ങിലായിരുന്നു..! ഗൌരി-...